ഓസ്ട്രേലിയൻ ക്യാപ്റ്റനെ വീഴ്ത്തി റെക്കോഡ് നേട്ടം; തിളങ്ങി സൗത്ത് ആഫ്രിക്കൻ താരം

2024 വുമൺസ് ടി-20 ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലിൽ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയ്ക്കായി വിക്കറ്റ് നേടിക്കൊണ്ട് തകർപ്പൻ സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ താരം നോൻകുലുലേക്കോ മ്ലാബ.

ഓസ്ട്രേലിയൻ ക്യാപ്റ്റനെ വീഴ്ത്തി റെക്കോഡ് നേട്ടം; തിളങ്ങി സൗത്ത് ആഫ്രിക്കൻ താരം
Herald Live

2024 വുമൺസ് ടി-20 ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലിൽ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയ്ക്കായി വിക്കറ്റ് നേടിക്കൊണ്ട് തകർപ്പൻ സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ താരം നോൻകുലുലേക്കോ മ്ലാബ. 

ഓസ്ട്രേലിയൻ ക്യാപ്റ്റൻ താഹിലാ മഗ്രാത്തിനെ പുറത്താക്കിയാണ് നോൻകുലുലേക്കോ തിളങ്ങിയത്. ഈ ലോകകപ്പിൽ താരം നേടുന്ന പത്താം വിക്കറ്റ് ആയിരുന്നു ഇത്.

വുമൺസ് ട്വന്റി ട്വന്റി ലോകകപ്പിൽ 10 വിക്കറ്റുകൾ നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കൻ ബൗളറാണ് നോൻകുലുലേക്കോ. 2023ൽ നടന്ന ടൂർണമെന്റിൽ മാരിസാനെ കാപ്പ് 9 വിക്കറ്റും ഷബ്നിം ഇസ്മയിൽ എട്ട് വിക്കറ്റും ആണ് നേടിയിരുന്നത്. എന്നാൽ ഇവർക്കാർക്കും 10 വിക്കറ്റുകൾ സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ മ്ലാബയാണ് ആദ്യമായി നേട്ടം കൈപ്പിടിയിലാക്കിയത്.

 ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി കൊണ്ടാണ് സൗത്ത് ആഫ്രിക്ക സെമിയിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിൽ നാല് മത്സരങ്ങൾ കളിച്ച സൗത്ത് ആഫ്രിക്ക മൂന്ന് വിജയവും ഒരു തോൽവിയും അടക്കം ആറ് പോയിന്റ് സ്വന്തമാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്.